വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വേണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ 48 ശതമാനം പേരും ഇനിയും പ്രസിഡന്റ് സ്ഥാനാർഥിയായി ബൈഡൻ വേണ്ടെന്ന് നിലപാടെടുത്ത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്ന നിർദേശത്തോട് വിയോജിച്ചത് 38 ശതമാനം ആളുകൾ മാത്രമാണ്.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ പ്രസിഡന്റാവണമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. മിഷേൽ ഒബാമ പ്രസിഡന്റാവണമെന്ന് 20 ശതമാനം ആളുകൾ പറഞ്ഞപ്പോൾ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, കാലിഫോർണിയ ഗവർണർ ഗാവിൽ ന്യുസോം, മിഷിഗൺ ഗവർണർ ഗ്രേറ്റ്ച്ചൻ വിറ്റ്മർ എന്നിവർക്കും ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. 27 ശതമാനം ആളുകൾ ഇവരാരുമല്ലെന്ന അഭിപ്രായം രേഖപ്പെടുത്തി.
15 ശതമാനം പേരാണ് ബൈഡന് പകരം കമലഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയായി വരണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിന് തനിക്ക് താൽപര്യമില്ലെന്നായിരുന്നു മിഷേൽ ഒബാമയുടെ പ്രതികരണം. അതേസമയം, രാജ്യത്തെ നയിക്കാൻ തയാറാണെന്ന് അറിയിച്ച കമല ഹാരിസ് ബൈഡന്റെ വിമർശകർക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.