കാഠ്മണ്ഡു: നേപ്പാളിൽ ആദ്യമായി ഭിന്നലൈംഗികാഭിമുഖ്യമുള്ള ദമ്പതികളുടെ വിവാഹത്തിന് ഔദ്യോഗിക അംഗീകാരം. സുരേന്ദ്ര പാണ്ഡെയും ട്രാൻസ് വനിതയായ മായ ഗുരുങ്ങുമാണ് വിവാഹിതരായത്. ഇവർ വർഷങ്ങളായി ഭിന്നലൈംഗിക സംഘടനകളുടെ പിന്തുണയോടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ആവശ്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു.
അതിനിടെ, ഈ വർഷം ആദ്യം സുപ്രീംകോടതി വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, അപ്പോഴും ഉദ്യോഗസ്ഥർ നിഷേധ നിലപാടാണ് കൈക്കൊണ്ടത്. തുടർന്ന്, ഭിന്നലൈംഗികാഭിമുഖ്യമുള്ള മുൻ പാർലമെന്റ് അംഗം സുനിൽ ബാബു പന്തിന്റെ നേതൃത്വത്തിൽ സുരേന്ദ്രയും മായയും വീണ്ടും കേസ് കൊടുത്തിട്ടും നടപടിയായില്ല.
ഈ ആഴ്ച ആഭ്യന്തര മന്ത്രാലയം, പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനാകുംവിധം ചട്ടം മാറ്റിയതോടെയാണ് വിഷയത്തിൽ വഴിത്തിരിവുണ്ടായത്. ഇവർ ആറുവർഷം മുമ്പ് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.