നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം

കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. മരിച്ച നാലു പേർ ചൈനീസ് വിനോദ സഞ്ചാരികളും ഒരാൾ ഹെലികോപ്റ്റർ പൈലറ്റുമാണ്.

എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. ഹെലികോപ്റ്റർ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട് സയാഫ്രുബെൻസിയിലേക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്. സൂര്യ ചൗറിൽ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

അപകടസ്ഥലത്ത് നിന്ന് മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി നുവകോട്ട് ജില്ലാ ഓഫിസർ രാം കൃഷ്ണ അധികാരി പറഞ്ഞു. ജൂലൈ 24 ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ശൗര്യ എയർലൈൻസ് വിമാനാപകടത്തിന് തൊട്ടുപിന്നാലെയാണ് ഈ അപകടമുണ്ടായത്.

സമീപ വർഷങ്ങളിൽ നിരവധി വ്യോമയാന ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമായ നേപ്പാളിൽ അടുത്തിടെയുണ്ടായ വിമാനാപകടങ്ങൾ വ്യോമ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ്  ഉയർത്തുന്നത്.

Tags:    
News Summary - Nepal helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.