ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മഹിന്ദ രാജപക്സയുടെ മകൻ നമൽ രാജപക്സ മത്സരിക്കും

കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മകൻ നമൽ രാജപക്സയും രംഗത്ത്. സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിൽ 38 കാരനായ നമൽ രാജപക്സെയുടെ നിലവിലെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗക്കെതിരെ മത്സരിക്കും. ശ്രീലങ്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് നമൽ.

വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് 2022ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ അന്നത്തെ പ്രസിഡന്‍റും നമലിന്‍റെ അമ്മാവനുമായ ഗോതബയ രാജപക് രാജ്യംവിട്ടിരുന്നു. പിതാവിന്‍റെ ഭരണകാലത്ത് ശ്രീലങ്കയിലെ കായക വകുപ്പ് മന്ത്രിയായിരുന്നു നമൽ. 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശ്രീലങ്ക പൊതുജന പേരമുന (എസ്.എൽ.പി.പി) പാർട്ടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

Tags:    
News Summary - Son of Sri Lanka’s ex-leader Mahinda Rajapaksa to run for president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.