നേ​പ്പാ​ളി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് ആ​റ് പേ​ർ മ​രി​ച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് മെ​ക്സി​ക്ക​ൻ പൗ​ര​ന്മാ​രു​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ചു. എ​വ​റ​സ്റ്റ് കൊ​ടു​മു​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന മാ​നാം​ഗ് എ​യ​റി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഹെ​ലി​കോ​പ്റ്റ​ർ കാ‌​ഠ്മ​ണ്ഡു​വി​ന് വ​ട​ക്കു​കി​ഴ​ക്കു​ള്ള സോ​ലു​ഖും​ബു ജി​ല്ല​യി​ലെ ലി​ഖു മേ​ഖ​ല​യി​ൽ ​െവ​ച്ചാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ പൈ​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​വ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

നേപ്പാളിൽ മഴക്കാലം എത്തിയതോടെ മെയ് മാസത്തിൽ ടൂറിസ്റ്റ്, പർവതാരോഹണ സീസൺ അവസാനിച്ചിരിക്കയാണ്. ഈ സമയത്ത്, ദൃശ്യപരത കുറയുന്നതും പ്രവചനാതീതമായ കാലാവസ്ഥയും കാരണം പർവതങ്ങളിലേക്കുള്ള വിനോദസഞ്ചാര വിമാനങ്ങൾ കുറവാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സന്ദർശിക്കാനെത്തിയ അഞ്ച് വിദേശ വിനോദ സഞ്ചാരികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ടതായിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന് ഫ്ലൈറ്റ് റൂട്ട് മാറ്റേണ്ടി വന്നതായി എയർപോർട്ട് ഉദ്യോഗസ്ഥൻ സാഗർ കേഡൽ സൂചിപ്പിച്ചതായി പറയുന്നു. 

Tags:    
News Summary - Nepal helicopter crash highlights: All 6 bodies recovered from Mount Everest region; airlifted for post-mortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.