കാഠ്മണ്ഡു: എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ 70ാം വാർഷികത്തിൽ ഷെർപ്പ ഗൈഡുമാരെ നേപ്പാൾ ആദരിച്ചു. 1953 മേയ് 29നാണ് ന്യൂസിലൻഡുകാരനായ ഹിലാരിയും ഷെർപ്പ ഗൈഡായ ടെൻസിങ്ങും ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റിന്റെ മുകളിലെത്തുന്ന ആദ്യ മനുഷ്യർ എന്ന ചരിത്രം കുറിച്ചത്.
വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് ഷെർപ്പ ഗൈഡുമാരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ‘ഹിമാലയത്തെ രക്ഷിക്കുക’ എന്നെഴുതിയ ബാനറും പരിപാടിയിൽ പങ്കെടുത്തവർ പ്രദർശിപ്പിച്ചു. 28 തവണ എവറസ്റ്റ് കീഴടക്കിയ ഷെർപ്പ ഗൈഡ് കാമി റിത, ലോകത്തെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ രണ്ടുതവണ വീതം കീഴടക്കിയ സാനു ഷെർപ്പ എന്നിവരും ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പർവതാരോഹകർക്ക് എവറസ്റ്റിന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.