കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി 27ാം തവണയും കീഴടക്കി സ്വന്തം പേരിലുള്ള ലോക റെക്കോഡ് തിരുത്തി നേപ്പാളി പർവതാരോഹകൻ. പ്രശസ്ത നേപ്പാളി പർവതാരോഹകനായ കാമി റിത ഷെർപ്പയാണ് ബുധനാഴ്ച 27ാമത്തെ തവണ എവറസ്റ്റ് കീഴടക്കിയത്. ഏറ്റവും കൂടുതൽ തവണ ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കീഴടക്കിയതിന്റെ ലോക റെക്കോഡാണ് കാമി റിത സ്വന്തം പേരിൽ പുതുക്കിയത്.
53കാരനായ കാമി റിത ബുധനാഴ്ച രാവിലെ 8.30ഓടെയാണ് 8,848.86 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയതെന്ന് നേപ്പാൾ ടൂറിസം വകുപ്പ് അറിയിച്ചു. മൂന്നു ദിവസം മുമ്പാണ് മറ്റൊരു പർവതാരോഹ ഗൈഡായ പാസാങ് ദവ ഷെർപ്പ 26ാമത്തെ തവണ എവറസ്റ്റ് കീഴടക്കി കാമി റിതക്കൊപ്പമെത്തിയത്. 2022ലാണ് കാമി റിത 26ാം തവണ എവറസ്റ്റ് കീഴടക്കിയത്. നേപ്പാളിലെ സൊലുകുംബു സ്വദേശിയായ കാമി റിത 1994 മേയ് 13നാണ് ആദ്യമായി എവറസ്റ്റിന് മുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.