കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡയുടെ ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ഉൾപ്പെടെ ആഭ്യന്തര കാരണങ്ങളാലാണ് സന്ദർശനം മാറ്റിയത്. ജൂണിന് മുമ്പ് സന്ദർശനം ഉണ്ടാകില്ലെന്നാണ് സൂചന. ആഭ്യന്തര കാരണങ്ങളാൽ രണ്ടാം തവണയാണ് പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മേയ് അവസാനം അവതരിപ്പിക്കുന്നതിനുള്ള തിരക്കിലാണ് നേപ്പാൾ സർക്കാറെന്നും പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം അതിനുശേഷമേ ഉണ്ടാകൂ എന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.