കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് തിങ്കളാഴ്ച പാർലമെൻറിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയം. പുഷ്പകമൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സി.പി.എൻ (മാവോയിസ്റ്റ് സെൻറർ) സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് വിശ്വാസ വോെട്ടടുപ്പ് വേണ്ടിവന്നത്.
രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയുടെ നിർദേശപ്രകാരം വിളിച്ചുചേർത്ത പ്രത്യേക സെഷനിൽ പ്രധാനമന്ത്രിക്ക് 93 വോട്ടുകളാണ് നേടാനായത്. 275 അംഗ ജനപ്രതിനിധിസഭയിൽ കുറഞ്ഞത് 136 വോട്ടുകളെങ്കിലും വേണം ഭരണം നിലനിർത്താൻ.
ചെറുകക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. വിശ്വാസ വോെട്ടടുപ്പിൽ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നേപ്പാൾ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.