തെൽഅവീവ്: ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.എസിലേക്കുള്ള ഇസ്രായേൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി റിപ്പോർട്ട്. ഇസ്രായേൽ, അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതിനെത്തുടർന്ന് ഇസ്രായേൽ പ്രതിനിധിസംഘത്തിന്റെ യു.എസ് സന്ദർശനം നെതന്യാഹു നിർത്തിവച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ റഫയിൽ ഇസ്രായേൽ സേന കരയാക്രമണം നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സംഘം യു.എസിലേക്ക് പോകാനിരുന്നത്.
നിലവിൽ റഫയിൽ അഭയം പ്രാപിച്ച 1.5 ദശലക്ഷം മനുഷ്യർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.