റാമല്ല: അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ ഫലസ്തീൻ അതോറിറ്റി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ദീർഘകാലമായി തന്റെ ഉപദേശകനായ മുഹമ്മദ് മുസ്തഫയെയാണ് പ്രധാനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കും. സിയാദ് ഹബ് അൽ റീഹാണ് ആഭ്യന്തര മന്ത്രി.
ആകെ 23 മന്ത്രിമാരിൽ അഞ്ചുപേർ ഗസ്സയിൽ നിന്നാണ്. വെസ്റ്റ്ബാങ്കിൽ മാത്രമാണ് ഫലസ്തീൻ അതോറിറ്റിക്ക് സ്വാധീനമുള്ളത്. ഫലസ്തീനിലെ ഭൂരിഭാഗം ജനങ്ങളും മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ അതോറിറ്റിയെ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായ സർവേകളിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.