കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി; ഒമിക്രോണിനേക്കാൾ വ്യാപനശേഷിയെന്ന് ലോകാരാഗ്യ സംഘടന

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​തി​നി​ടെ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. യു​.കെ​യി​ലാ​ണ് പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ എ​ക്സ്ഇ റിപ്പോർട്ട് ചെയ്തത്.

കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നേ​ക്കാ​ൾ വേ​ഗം എ​ക്സ്ഇ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ഒമിക്രോണിനേക്കാൾ പത്തുശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്‍റ്.

എ​ക്സ്ഇ എ​ന്ന​ത് ബി​എ'1, ബി​എ.2 ഒ​മി​ക്രോ​ണ്‍ സ്ട്രെ​യി​നു​ക​ളി​ൽ മ്യൂ​ട്ടേ​ഷ​ൻ സം​ഭ​വി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

യു.കെയിൽ കോവിഡ് വൈറസ് ബാധ റെക്കോഡ് ലെവലിൽ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 4.9 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. 

Tags:    
News Summary - New Covid Variant XE Found In UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.