ന്യൂയോർക്: അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കുന്നതിെൻറ പേരിൽ മതപരമായ ശിരോവസ്ത്രങ്ങൾ അഴിപ്പിക്കുന്ന നടപടി ന്യൂയോർക് പൊലീസ് അവസാനിപ്പിച്ചു. ഫെഡറൽ നിയമ വിഭാഗമാണ് ഇതു സംബന്ധിച്ച ഹരജികൾ ഒത്തുതീർപ്പാക്കിയത്.
രണ്ടു മുസ്ലിം വനിതകളും മനുഷ്യാവകാശ സംഘടനയുമാണ് ഇതു സംബന്ധിച്ച് ഹരജി നൽകിയിരുന്നത്. എന്നാൽ, മുഖത്തിെൻറ പ്രത്യേകതകൾ മറയ്ക്കപ്പെടാെതയുള്ള ഹിജാബ്, മറ്റു മതപരമായ തലപ്പാവുകൾ എന്നിവ അഴിപ്പിക്കാതെത്തന്നെ പടമെടുക്കാവുന്നതാണെന്ന് ഹരജി തീർപ്പാക്കിയ ഉത്തരവിൽ പറയുന്നു.
മതവിശ്വാസങ്ങൾ ബഹുമാനിക്കപ്പെടുന്ന മികച്ച പരിഷ്കാരമാണിതെന്ന് ന്യൂയോർക് നഗര നിയമവകുപ്പ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.