വെല്ലിംഗ്രണ്‍: റഷ്യയും യുക്രെയ്നും തമ്മില്‍ ഏതുനിമിഷവും യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍ യുക്രെയ്നിലുള്ള എല്ലാ ന്യൂസിലന്‍ഡുകാരോടും ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം. ന്യൂസിലന്‍ഡിന് യുക്രെയ്‌നില്‍ നയതന്ത്ര പ്രാതിനിധ്യം ഇല്ല, അതിനാല്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സഹായം നല്‍കാനുള്ള സര്‍ക്കാറിന്റെ കഴിവ് വളരെ പരിമിതമാണെന്നും അധികൃതര്‍ അറിയിച്ചു.
സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ന്യൂസിലന്‍ഡുകാര്‍ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഉക്രെയിനില്‍ എപ്പോള്‍ വേണമെങ്കിലും റഷ്യന്‍ അധിനിവേശം ഉണ്ടായേക്കാമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയത്.
നേരത്തെ, യുക്രെയ്‌നിലെ അമേരിക്കന്‍ പൗരന്‍മാരോട് 48 മണിക്കൂറിനകം നാട്ടിലേക്ക് മടങ്ങാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. യുക്രെയ്‌നെ ഏതുനിമിഷും റഷ്യ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പും യു.എസ് പ്രസിന്റ് നല്‍കിയിരുന്നു.
യുക്രെയ്‌നെ ആക്രമിച്ചാല്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.