കാൻബറ: ആസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ സഖ്യത്തിന് തിരിച്ചടി. പ്രതിപക്ഷമായ ലേബർ പാർട്ടി സ്വതന്ത്രരുമായോ, ന്യൂനപക്ഷ പാർട്ടികളുമായോ ചേർന്ന് രാജ്യം ഭരിക്കും. പുതിയ പ്രധാനമന്ത്രിയായി ലേബർ നേതാവ് ആന്റണി അൽബനീസ് ഉടൻ ചുമതലയേൽക്കും. സ്കോട് മോറിസൺ നേതൃത്വം നൽകുന്ന കൺസർവേറ്റിവ് ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം തികക്കാനായില്ല.
ആദ്യഘട്ട വോട്ടുകൾ എണ്ണിയപ്പോൾ ലേബർ പാർട്ടിക്ക് 71ഉം ലിബറൽ സഖ്യത്തിന് 38ഉം സീറ്റുകളാണ് ലഭിച്ചത്. 2007 നു ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിപക്ഷം ഭരണം പിടിക്കുന്നത്. 151അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടി മറ്റുള്ളവരുടെ പിന്തുണ തേടാം.തെരഞ്ഞെടുപ്പ് പരാജയം മോറിസൺ അംഗീകരിച്ചു. പാർട്ടി നേതൃസ്ഥാനത്തുനിന്ന് ഉടൻ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം വാഗ്ദാനം ചെയ്താണ് ലേബർ പാർട്ടി അധികാരത്തിലേറുന്നത്. കുറഞ്ഞ ശമ്പളം ഉയർത്താനും പരിപാടിയുണ്ട്. മോറിസന്റെ ലിബറൽ സഖ്യം നാലാമൂഴം തേടിയാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.