ലാഗോസ്: നൈജീരിയയിലെ സ്കൂളിൽനിന്നു തീവ്രവാദി സംഘടനയായ ബോകോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളിൽ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കട്സിന സംസ്ഥാന ഗവർണർ അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിനിടെ രണ്ടു കുട്ടികൾ മരിച്ചു.
തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ ഭൂരിഭാഗവും അയൽ പ്രവിശ്യയിലെ സാംഫാര വനത്തിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നടപടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റതായും രക്ഷാപ്രവർത്തനങ്ങൾക്കായി അധിക സുരക്ഷസേനയെ പ്രദേശത്തേക്ക് അയക്കുമെന്നും കട്സിന സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ബാക്കി കുട്ടികളെ കണ്ടെത്തുന്നതിനായി ഊർജിത ശ്രമം ആരംഭിച്ചതായി നൈജീരിയൻ പ്രസിഡൻറിെൻറ വക്താവ് ഗർബ ഷെഹു അറിയിച്ചു. പെൺകുട്ടികളാണ് ഇവരുടെ പിടിയിലായവരിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.