ചൈനയിലെ ശീതകാല ഒളിമ്പിക്​സ്​ യു.എസ്​ ബഹിഷ്​കരിക്കണം –നിക്കി ഹാലി

വാഷിങ്​ടൺ: മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ചൈനയുമായി യു.എസ്​ സഹകരിക്കരുതെന്നാവശ്യപ്പെട്ട്​ മുൻ യു.എൻ അംബാസഡർ നിക്കി ഹാലി ഉൾപ്പെടെ റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്ത്​.

2022ൽ ചൈനയിൽ നടക്കുന്ന ​ശീതകാല ഒളിമ്പിക്​സിൽനിന്ന്​ യു.എസ്​ പിന്മാറണമെന്ന്​ നിക്കി ഹാലി ആവശ്യപ്പെട്ടു. ഒളിമ്പിക്​സിനായി അന്താരാഷ്​ട്ര ഒളിമ്പിക്​ കമ്മിറ്റി ചൈനക്ക്​ പകരം മ

റ്റൊരു വേദി കണ്ടെത്തണമെന്നും അവർ നിർദേശിച്ചു.

2022 ഫെബ്രുവരി നാലു മുതലാണ്​ ​ശീതകാല ഒളിമ്പിക്​സ്​ തുടങ്ങുന്നത്​. മനുഷ്യാവകാശക്കുരുതികൾ മറച്ചുവെക്കാനുള്ള വേദിയായാണ്​ ചൈന ഒളിമ്പിക്​സിനെ കാണുന്നത്​. ഇതു​ തിരിച്ചറിയണമെന്നും നിക്കി പറഞ്ഞു. മത്സരത്തിൽനിന്ന്​ യു.എസ്​ പിന്മാറണമെന്നാവശ്യപ്പെട്ട്​ നിക്കി പ്രചാരണവും തുടങ്ങി.

അതേസമയം, റിപ്പബ്ലിക്കൻ നേതാക്കളുടെ ആവശ്യം കണക്കിലെടുത്ത്​ മത്സരത്തിൽനിന്ന്​ പിന്മാറുന്നത്​ പരിഗണനയിൽ ഇല്ലെന്ന്​ വൈറ്റ്​ഹൗസ്​ വ്യക്തമാക്കി. 

Tags:    
News Summary - Nikki Haley, Top Republicans Call For US Boycott Of China Winter Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.