സഹകരണമില്ല, ചർച്ചയില്ല, കൂട്ടായ പ്രശ്‌നപരിഹാരമില്ല- ഗുട്ടെറസ്

യു.എൻ: ഭൗമരാഷ്ട്രീയ ഭിന്നതകൾ യു.എൻ സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനത്തെയും എല്ലാതരം അന്താരാഷ്ട്ര സഹകരണത്തെയും തുരങ്കംവെക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. സഹകരണവും ചർച്ചയും കൂട്ടായ പ്രശ്നപരിഹാരം പോലുമില്ലാതെ 'ജി-ഒന്നുമില്ല' (G-nothing) എന്നതിൽ അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ 77-ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറെസ്. ഭൗമരാഷ്ട്രീയ വേർതിരിവുകൾ സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനത്തെ തുരങ്കം വെക്കുന്നു, അന്താരാഷ്ട്ര നിയമത്തെ ദുർബലപ്പെടുത്തുന്നു, ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവും ജനങ്ങളുടെ വിശ്വാസവും തകർക്കുന്നു, എല്ലാതരം അന്താരാഷ്ട്ര സഹകരണങ്ങളെയും തുരങ്കംവെക്കുന്നു.

ഇതുപോലെ മുന്നോട്ടുപോകാനാവില്ലെന്നും രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം യു.എൻ ആസ്ഥാനത്ത് പൊതു സംവാദത്തിനായി നേരിട്ട് ഒത്തുകൂടിയ ലോക നേതാക്കളോട് ഗുട്ടറെസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിലെ ചില അംഗങ്ങൾ സ്ഥാപിച്ച G-20 പോലെയുള്ള വിവിധ കൂട്ടായ്മകൾപോലും ഭൗമരാഷ്ട്രീയ വിഭജന കെണിയിൽ അകപ്പെട്ടിരിക്കുന്നു.

ഒരു ശക്തിക്കും കൂട്ടായ്മക്കും ഒറ്റക്ക് വെടിയുതിർക്കാൻ കഴിയില്ല. ഒരു വൻ ആഗോള വെല്ലുവിളിയും കൂട്ടായ്മകൊണ്ട് പരിഹരിക്കാനാവില്ല. ഞങ്ങൾക്ക് ലോകത്തിന്റെ ഒരു സഖ്യം ആവശ്യമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി പുനരാരംഭിച്ച കരാർ ബഹുരാഷ്ട്ര നയതന്ത്രത്തിന്റെ പ്രവർത്തനഫലമാണെന്നും ഗുട്ടറെസ് പറഞ്ഞു.

Tags:    
News Summary - No cooperation, no discussion, no collective problem-solving- Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.