വാക്സിൻ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ സൈന്യത്തെ ഇറക്കുന്നത് ഇപ്പോൾ ആലോചനയിലില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: വാക്സിൻ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ സൈന്യത്തെ ഇറക്കുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒട്ടാവ ഡൗൺടൗണിൽ ഒത്തുകൂടിയിരിക്കുന്ന പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ സൈന്യത്തെ വിളിക്കില്ലെന്നാണ് ട്രൂഡോ അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കാനഡ സൈന്യത്തിന്റെ സഹായം തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൈനിക വിന്യാസം ഇപ്പോൾ പരിഗണനയിലുള്ള വിഷയമല്ല. കനേഡിയൻ പൗരൻമാർക്കെതിരെ സൈന്യത്തെ ഇറക്കുമ്പോൾ സർക്കാർ അതീവ ജാഗ്രത പുലർത്തുമെന്നും ട്രൂഡോ പറഞ്ഞു. ഒട്ടോവയിലെ അതിർത്തി കടന്നെത്തുന്ന ചരക്കുലോറി ഡ്രൈവർമാർക്ക് വാക്‌സിൻ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വാക്‌സിന്‍ ഉത്തരവുകൾക്കൊപ്പം മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ നാസി അടയാളങ്ങളും പതാകകളും ഉയര്‍ത്തിക്കാണിച്ചു. 80 ശതമാനത്തിലധികം കൊവിഡ് വാക്‌സിനേഷൻ പൂര്‍ത്തീകരിച്ച രാജ്യമാണ് കാനഡ. പ്രതിഷേധക്കാര്‍ ന്യൂനപക്ഷം മാത്രമാണെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരങ്ങൾ നടത്തിയതിന്‍റെ പ്രതിഫലനമാണ് ഇപ്പോഴുണ്ടായതെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. കാനഡയില്‍ പ്രക്ഷോഭം കനത്തതോടെ ജസ്റ്റിൻ ട്രൂഡോ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറിയതായുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.

Tags:    
News Summary - No Plans To Send Military: Canada's Trudeau Amid Anti-Covid Rules' Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.