ലണ്ടൻ: കോവിഡ് ഭീതിെയാഴിഞ്ഞതോടെ ലോക്ഡൗൺ പാതി പിൻവലിച്ച ബ്രിട്ടനെ മുൾമുനയിലാക്കി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ് ഇത്രപേരിൽ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയർന്ന കണക്കുകൾ.
ഛർദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്നങ്ങളും ഇതുണ്ടാക്കും. പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം. വൈറസ് വാഹകർക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകും. വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനിൽക്കുകയും ചെയ്യും.
ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധേശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത് നിലനിൽക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
കോവിഡിന് സമാനമായ നിയന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.