ജപ്പാനിലേക്ക് ഉത്തര കൊറിയയുടെ മിസൈൽ; പരിഭ്രാന്തി

ടോക്യോ: ജപ്പാനിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലിന്‍റെ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നാണ് കരുതുന്നത്. മിസൈൽ കടലിൽ പതിച്ചെങ്കിലും ജപ്പാനിൽ സംഭവം പരിഭ്രാന്തിയുളവാക്കി.

വടക്കൻ ജപ്പാനിന് മുകളിലൂടെയായിരുന്നു മിസൈൽ പരീക്ഷണം. ഇതോടെ വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. ആളുകളെ പാർപ്പിടങ്ങളിൽനിന്ന് ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു.

ഉത്തര കൊറിയൻ നടപടിയെ ജപ്പാൻ അപലപിച്ചു. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചു. ഹൊക്കൈഡോ ദ്വീപ് വാസികൾക്ക് ജപ്പാൻ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

2017ന് ശേഷം ആദ്യമായാണ് ജപ്പാനിലേക്ക് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ഉണ്ടാകുന്നത്. അതേസമയം, ഉത്തര കൊറിയക്ക് തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. 

Tags:    
News Summary - North Korea fires ballistic missile over Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.