വീണ്ടും മിസൈൽ തൊടുത്ത് ഉത്തരകൊറിയ; ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പതിച്ചത് ജപ്പാനിൽ

സിയോൾ: വീണ്ടും മിസൈൽ തൊടുത്ത് ഉത്തരകൊറിയ. ജപ്പാനിലാണ് മിസൈൽ ചെന്ന് പതിച്ചത്. യു.എസും-ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ നടപടി. അടുത്തയാഴ്ച വാഷിങ്ടണിലാണ് ഇരുരാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.

കിഴക്കൻ കടലിലേക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ തൊടുത്തുവെന്ന് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവിപറഞ്ഞു. മിസൈൽ ജപ്പാനിൽ പതിച്ച വിവരം ജാപ്പനീസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ 900 കിലോ മീറ്റർ സഞ്ചരിച്ചുവെന്നാണ് നിഗമനം.

ജപ്പാനിൽ മിസൈൽ പതിച്ചുവെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രകോപനമാണ്. ഇതിനെതിരായുള്ള നടപടിയുണ്ടാകും. മിസൈൽ പതിച്ചതിനെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ജപ്പാൻ അധികൃതർ പറഞ്ഞു. യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം മേഖലയുടെ സമാധാനത്തെ തകർക്കുന്നതാണെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു.

Tags:    
News Summary - North Korea fires ‘ICBM-class’ missile: Japan official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.