പ്യോങ്യാങ്: ഉത്തരകൊറിയയിൽ മുതിർന്ന നയതന്ത്ര പ്രതിനിധി ചോ സൺ ഹുയിയെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് ചോ.
പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാൻ തീരുമാനമായതെന്ന് ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
മുൻ സൈനിക ഉദ്യോഗസ്ഥനായ റി സോ ഗ്വാവോണിന്റെ പിൻഗാമിയായാണ് നിയമനം. യു.എസുമായുള്ള ആണവചർച്ചകൾ നടന്ന സമയത്ത് ചോ കിമ്മിന്റെ മുഖ്യ സഹായിയായിരുന്നു. യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കിമ്മിനെ അനുഗമിച്ചതും ഇംഗ്ലീഷ് പ്രാവിണ്യമുള്ള ചോ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.