സിയൂൾ: യുദ്ധ തയാറെടുപ്പുകൾക്ക് ഉത്തരവിട്ട് ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉൻ. യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസത്തിനിടെയാണ് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരവ്. ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒരു പ്രധാന സൈനിക താവളത്തിൽ സൈനികരുടെ ഫീൽഡ് പരിശീലനം പരിശോധിക്കുകയും യുദ്ധത്തിനുള്ള സജ്ജീകരണത്തിനു കിംഗ് ജോംഗ് ഉൻ ഉത്തരവിടുകയും ചെയ്തതായി വാർത്താ ഏജൻസിയായ കെ.സി.എൻ.എ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
നിലവിലുള്ള സാഹചര്യത്തിന് അനുസൃതമായി യുദ്ധ തയാറെടുപ്പുകൾ ശക്തമാക്കണമെന്നും കിംഗ് ജോംഗ് ഉൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. യു.എസ്, ദക്ഷിണ കൊറിയൻ സൈന്യം നടത്തിയ അഭ്യാസങ്ങളെക്കുറിച്ച് കിം നേരിട്ട് പരാമർശിച്ചോ എന്ന് കെ.സി.എൻ.എ പരാമർശിച്ചിട്ടില്ല.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി സൈനികർ പങ്കെടുത്ത ദക്ഷിണ കൊറിയൻ സേനകളുടെ വാർഷിക സംയുക്ത സൈനികാഭ്യാസങ്ങളാണിപ്പോൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.