ജൂണിൽ സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ

സോൾ: തങ്ങളുടെ ആദ്യത്തെ സൈനിക ചാര ഉപഗ്രഹം ജൂണിൽ വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞു. ദക്ഷിണ കൊറിയയുമായുള്ള അമേരിക്കയുടെ ‘അശ്രദ്ധമായ’ സൈനികാഭ്യാസം നിരീക്ഷിക്കുന്നതിന് ബഹിരാകാശ ചാര ഉപഗ്രഹം നിർണായകമാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.

മെയ് 31നും ജൂൺ 11നുമിടയിൽ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞ ദിവസം ജപ്പാൻ കോസ്റ്റ് ഗാർഡിനെ അറിയിച്ചിരുന്നു. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക പരിശീലനം നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് കഴിയുമോയെന്ന് വ്യക്തമല്ല. 

Tags:    
News Summary - North Korea to launch first military spy satellite in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.