പ്യോങ്യാങ്: കോവിഡ് വാക്സിൻ ഗവേഷകരെ ലക്ഷ്യമിട്ട് ഉത്തരകൊറിയൻ ഹാക്കർമാർ. വാക്സിൻ ഗവേഷണം നടത്തുന്ന ഒമ്പത് സ്ഥാപനങ്ങളുടെ നെറ്റ്വർക്കിലേക്ക് അവർ കടന്നു കയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസ്, യു.കെ, ദക്ഷിണകൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ വാക്സിൻ ഗവേഷണ സ്ഥാപനങ്ങളിലും മരുന്ന് കമ്പനികളിലും ഹാക്കർമാർ കടന്നുകയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.
യു.എസിലെ ജോൺസൺ&ജോൺസൺ, നോവാക്സ്, യു.കെയിലെ ആസ്ട്ര സെനിക്ക, ദക്ഷിണകൊറിയയിലെ ജെനെക്സിൻ, ബോർയങ് ഫാർമ, ഷിൻ പൂങ് ഫാർമ, സെൽട്രിയോൺ തുടങ്ങിയവും ബോസ്റ്റണിലെ മെഡിക്കൽ സെൻററിലും ടുബിൻജെൻ ജർമ്മനി എന്നിവിടങ്ങളിലെല്ലാം ഹാക്കിങ് ശ്രമങ്ങളുണ്ടായി.
അതേസമയം, സുപ്രധാന വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചോയെന്നതിൽ വ്യക്തതയില്ല. കിമുസ്കി എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.