പ്യോങ് യാങ്: വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച് ഉത്തര കൊറിയയുടെ റോക്കറ്റ്. തിങ്കളാഴ്ച്ച റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ രണ്ടാമത്തെ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ഉത്തര കൊറിയ അറിയിച്ചു. പുതിയ സാറ്റലൈറ്റ് കാരിയർ റോക്കറ്റിന്‍റെ വിക്ഷേപണം ആദ്യ ഘട്ടത്തിൽ ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് പരാജയപ്പെട്ടു എന്ന് ഉത്തര കൊറിയൻ നാഷണൽ എയ്‌റോസ്‌പേസ് ടെക്‌നോളജി അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മാധ്യമങ്ങളെ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആണവ പ്രതിനിധികൾ ഫോണിൽ ചർച്ച നടത്തി. റോക്കറ്റ് വിക്ഷേപണത്തെ ഇവർ ശക്തമായി അപലപിച്ചു. പ്രദേശത്തെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണിതെന്നും രാജ്യങ്ങൾ വിലയിരുത്തി.
ഉത്തര കൊറിയൻ റോക്കറ്റ് തങ്ങളുടെ രാജ്യാതിർത്തിയിൽ പ്രവേശിക്കില്ലെങ്കിലും അയൽ രാജ്യമായ ജപ്പാൻ നേരത്തെ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
നവംബറിലായിരുന്നു ഉത്തര കൊറിയ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.