ഓസ്ലോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക അകല വ്യവസ്ഥകൾ ലംഘിച്ചതിന് നോർവീജിയൻ െപാലീസ് പ്രധാനമന്ത്രി എർന സോൽബർഗിന് പിഴയിട്ടു. തന്‍റെ 60ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ബന്ധുക്കൾക്ക് വിരുന്ന് നടത്തിയതിനാണ് പ്രധാനമന്ത്രിക്ക് പിഴ ലഭിച്ചത്.
പ്രധാനമന്ത്രിക്ക് 20,000 നോർവീജിയൻ ക്രൗൺസ് (ഏകദേശം 1.75 ലക്ഷം രൂപ) പിഴയിട്ടതായി പൊലീസ് മേധാവി ഒലെ സീവറൂദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ റിസോർട്ടിൽ വെച്ച് കുടുംബത്തോടൊപ്പം തന്‍റെ 60ാം ജന്മദിനം ആഘോഷിച്ച സംഭവത്തിൽ നോർവെ പ്രധാനമന്ത്രി നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. കോവിഡ് ചട്ടങ്ങൾ പ്രകാരം രാജ്യത്ത് 10ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താൻ പാടില്ല. എന്നാൽ ജന്മദിന പരിപാടിക്ക് 13 പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.