ന്യൂഡൽഹി: കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 2019 ഒക്ടോബറിലെന്ന് പഠനം. വുഹാനിലെ മത്സ്യമാർക്കറ്റിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ മറ്റിടങ്ങളിൽ വ്യാപിച്ചിരുന്നതായും പറയുന്നു.
പി.എൽ.ഒ.എസ് പാത്തോജൻസ് ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019 നവംബറിലാണ് കൊറോണ വൈറസ് വുഹാനിെല മത്സ്യ മാർക്കറ്റിൽ ആദ്യമായി വ്യാപിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. 2020 ജനുവരിയോടെ ലോകമെമ്പാടും ഇവ വ്യാപിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ നവംബറിന് മുമ്പുതന്നെ കൊറോണ വൈറസ് വ്യാപിച്ചിരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
സീറ്റിലിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെൻററിലെ ജെസ്സി ബ്ലൂമിേൻറതാണ് പുതിയ പഠനം. വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 200 കേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
മത്സ്യമാർക്കറ്റിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ കോവിഡിെൻറ ആദ്യ രൂപമല്ലെന്നും മറ്റിടങ്ങളിലേക്ക് വ്യാപിച്ച വകഭേദം മാത്രമാണെന്നുമായിരുന്നു കണ്ടെത്തൽ. ആദ്യ രൂപത്തിെൻറ അസ്ഥിത്വം ഇല്ലാതായെന്ന് തോന്നുവെന്നും അവർ പറയുന്നു.
ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുതന്നെ വൈറസിെൻറ വകഭേദങ്ങൾ പടർന്നുപിടിച്ചിരുന്നു. കൊറോണ വൈറസ് ചൈനീസ് ലാബിൽനിന്ന് പടർന്നതാണെന്ന വാദത്തെ ഇൗ കണ്ടെത്തലുകൾ ശരിവെക്കുകയോ തള്ളിപറയുകയോ ചെയ്യുന്നില്ലെങ്കിലും ചൈനീസ് സർക്കാർ വിഷയം മറച്ചുവെച്ചിരിക്കാൻ ശ്രമിച്ചിരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
വുഹാനിലെ പൊട്ടിപ്പുറപ്പെടലുകൾക്ക് മുമ്പുതന്നെ കൊറോണ വൈറസ് വ്യാപിച്ചിരുന്നതായി കണക്കാക്കാമെന്ന് നേരത്തേ ലോകാരോഗ്യ സംഘടനയും ചൈനയും നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.