ബെയ്ജിങ്: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യക്ക് ലഭിച്ചതിനെ കാര്യമായെടുക്കാതെ ചൈന. വികസനക്കുതിപ്പിന് സഹായകമായി തങ്ങൾക്ക് ഇപ്പോഴും 90 കോടിയോളം വരുന്ന’ ഗുണമേൻമയുള്ള’ തൊഴിൽശക്തിയുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടനുസരിച്ചാണ് 142.86 കോടി ജനങ്ങളുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. എണ്ണത്തിൽ മാത്രമല്ല ഗുണത്തിലുമുണ്ട് കാര്യം എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
ജനസംഖ്യ പ്രധാനമാണ്; അതുപോലെ തന്നെ പ്രതിഭയും. ചൈനയുടെ ജനസംഖ്യ 140 കോടിയിലധികമാണ്. തൊഴിൽ പ്രായത്തിലുള്ളവരുടെ എണ്ണം 90 കോടിയോളം വരും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.