ന്യൂയോർക്: ബൈഡൻ ഭരണകൂടത്തിൽ പ്രധാന തസ്തികയിലേക്ക് ഇന്ത്യൻ വംശജന് നിയമനം. ഇന്തോ അമേരിക്കൻ പൗരനായ അരുൺ വെങ്കട്ടരാമനെയാണ് യു.എസ് േഗ്ലാബൽ മാർക്കറ്റ്സ് അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിച്ചത്. വിദേശ വാണിജ്യ വിഭാഗത്തിെൻറ ചുമതലയും അരുണിനാണ്. യു.എസിൽ 20 വർഷമായി വാണിജ്യ വ്യാപാര മേഖലയിൽ വിദഗ്ധനാണ് അദ്ദേഹം. വിദേശ വാണിജ്യ സേവനവുമായി ബന്ധപ്പെട്ട ഭരണത്തിൽ പ്രധാന സ്ഥാനത്തേക്ക് അരുൺ വെങ്കട്ടരാമനെ നാമനിർദേശം ചെയ്യുന്ന വിവരം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആണ് പ്രഖ്യാപിച്ചത്.
നിലവിൽ വാണിജ്യ സെക്രട്ടറിയുടെ കൗൺസിലറാണ്. കമ്പനികൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും യു.എസ് സർക്കാറിനും അന്താരാഷ്ട്ര വ്യാപാര വിഷയങ്ങളിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകുകയാകും അദ്ദേഹത്തിെൻറ പ്രധാന ഉത്തരവാദിത്തം. നിയമവകുപ്പിൽ ക്ലർക്കായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച അരുൺ കൊളംബിയ ലോ സ്കൂൾ, ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസി, ടഫ്റ്റ്സ് സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.