ജ​ര്‍​മ​നി​യി​ലും ഒ​മൈ​ക്രോ​ണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യം

ബെ​ർ​ലി​ൻ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണ്‍ ജ​ര്‍​മ​നി​യി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര​നി​ലാ​ണ് ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യ​താ​യി പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ഹ​സെ​യി​ലെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി കെ​യ് ക്ലോ​സ് ട്വീ​റ്റ് ചെ​യ്തു. ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​യാ​ളെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാത്രക്കാരന്‍ നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി.

അ​ടു​ത്തി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ​വ​ർ സ്വ​യം ​നി​രീ​ക്ഷ​ണ​ത്തി​ൽ ​പോ​കാ​നും പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ച​താ​യി കെ​യ് ക്ലോ​സ് പ​റ​ഞ്ഞു.

ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ജ​ർ​മ​നി. നേ​ര​ത്തെ ബെ​ല്‍​ജി​യ​ത്തി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 

ജർമനിയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജർമനിയിൽ ശനിയാഴ്ച 67,125 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ജര്‍മ്മനി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Omicron is also confirmed in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.