ടോക്യോ: ജപ്പാൻ ജനസംഖ്യയിൽ പത്തിലൊരാൾ 80ലധികം പ്രായമുള്ളവർ. രാജ്യത്തെ 12.5 കോടി ജനങ്ങളിൽ 29.1 ശതമാനം പേരും 65ലധികം പ്രായമുള്ളവരാണെന്ന് ദേശീയ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ലോകത്തെ ഏറ്റവുമധികം വൃദ്ധ ജനസംഖ്യയുള്ള രാജ്യവുമാണ് ജപ്പാൻ എന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 24.5 ശതമാനവും ഫിൻലൻഡിൽ 23.6 ശതമാനവുമാണ് വൃദ്ധ ജനസംഖ്യ. 2040ഓടെ ജപ്പാനിൽ 65 വയസ്സിലധികം പ്രായമുള്ളവരുടെ എണ്ണം 34.8 ശതമാനമാകുമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച് കണക്കാക്കുന്നത്.
പ്രായമായ ജീവനക്കാരുടെ എണ്ണത്തിലും ജപ്പാൻ മുന്നിലാണ്. രാജ്യത്തെ മൊത്തം തൊഴിൽശക്തിയുടെ 13 ശതമാനത്തിലധികം 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായ ഫലം കണ്ടിട്ടില്ല. ഉയരുന്ന ജീവിതച്ചെലവ്, ദീർഘമായ തൊഴിൽസമയം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.