ജപ്പാനിൽ 6.2 തീവ്രതയിൽ ഭൂചലനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ടോക്യോ: ജപ്പാനിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരു മരണം. 20ഓളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 5.8 തീവ്രതയിൽ രാത്രിയോടെ തുടർചലനവുമുണ്ടായി.

ജപ്പാനിലെ ഹോൻഷു മേഖലയിലെ ഇഷികാവയിലാണ് ഭൂചലനമുണ്ടായത്. 50ലേറെ തുടർചലനവുമുണ്ടായി. കെട്ടിടത്തിൽ നിന്ന് വീണാണ് ഒരാൾ മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിരവധി കെട്ടിടങ്ങൾ തകരുകയും വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു.


ബുള്ളറ്റ് ട്രെയിൻ സർവിസ് നിർത്തിവെച്ചെങ്കിലും സുരക്ഷാ പരിശോധനക്ക് ശേഷം തുടർന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നാണ് ജപ്പാൻ. 2011ലുണ്ടായ ശക്തായ ഭൂചലനത്തിൽ സുനാമിയിലും ആണവനിലയം തകർന്നുമുണ്ടായ ദുരന്തത്തിൽ 20,000ത്തോളം പേരാണ് മരിച്ചത്. 

Tags:    
News Summary - One killed, 13 hurt in Japan earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.