മഡ്രിഡ്: കലാപങ്ങളും പട്ടിണിയും തുടർക്കഥയായ ആഫ്രിക്കയിൽനിന്ന് യൂറോപിലേക്ക് കടൽ കടക്കുന്നത് പതിവു സംഭവമാണെങ്കിലും തിങ്കളാഴ്ചയുണ്ടായത് സ്പെയിനിന് തലവേദനയാകുന്ന പലായനം. മെഡിറ്ററേനിയൻ കടലിൽ മൊറോക്കോയോട് ചേർന്ന് സ്പെയിൻ നിയന്ത്രണത്തിലുള്ള ക്യൂട്ട ദ്വീപിലാണ് 1,000 കുട്ടികളുൾപെടെ 5,000 പേർ ഒരു ദിവസം അഭയം തേടിയത്.
മൊറോക്കോയിലെ വിമത നേതാവിനെ സ്പെയിനിലെത്തിച്ച് ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത ആരംഭിച്ചതോടെയാണ് മൊറോക്കോയിൽനിന്ന് കൂട്ട പലായനം ആരംഭിച്ചത്. കടൽ കടന്നെത്തിയവരെ നാട്ടിലേക്ക് മടക്കി അയക്കാൻ നേരത്തെ മൊറോക്കോയുമായി കരാറുള്ളതിനാൽ ഇവർക്കും മടങ്ങേണ്ടിവരുമെന്നാണ് സൂചന. അതേ സമയം, മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ എത്തിയ കുട്ടികളെ സർക്കാർ ചെലവിൽ പാർപ്പിക്കും.
യൂറോപിലേക്ക് കടക്കാൻ കാത്തിരിക്കുന്നവർ ആദ്യ ഇടത്താവളമായി അഭയം തേടുന്ന ദ്വീപാണ് ക്യൂട്ട. ഇവിടെ മുമ്പും സമാനമായ പലായനം നടന്നിട്ടുണ്ട്. ബ്രാഹിം ഗാലി എന്ന പടിഞ്ഞാറൻ സഹാറ നേതാവിനെ സ്പെയിനിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് മൊറോക്കോയിൽ പുതിയ പോർമുഖം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.