കാബൂൾ: ഞങ്ങളുടെ ഭൂപ്രദേശങ്ങൾ ഉപയോഗിച്ച് മറു നാട്ടുകാരെ ആക്രമിക്കാൻ ഭീകരവാദികളെ അനുവദിക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി. അഫ്ഗാനിസ്താനിൽ താലിബാൻ താൽകാലിക സർക്കാർ രൂപവത്കരിച്ച ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നയം വ്യക്തമാക്കിയത്. യു.എസുമായുണ്ടാക്കിയ കരാർ പ്രകാരം അൽഖാഇദയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് താലിബാൻ ഉറപ്പു നൽകിയിരുന്നു.
അതേസമയം, ഈ സർക്കാർ എത്രകാലം നിലനിൽക്കുമെന്നോ ഭരണത്തിൽ മറ്റ് വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്ക് ഇടം നൽകുന്നത് സംബന്ധിച്ചോ സമയ പരിധി നിശ്ചയിക്കാൻ അദ്ദേഹം തയാറായില്ല. തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറ്റ് രാജ്യങ്ങൾ അഫ്ഗാെൻറ ആഭ്യന്തര വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മറുപടി. അഫ്ഗാൻ മണ്ണ് ഭീകരർക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
ഭീകര സംഘടനകൾക്കെതിരെ നിലകൊള്ളാൻ യു.എൻ പാസാക്കിയ പ്രമേയങ്ങൾ അഫ്ഗാൻ പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.