സിഡ്നി: നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച ആസ്ട്രേലിയൻ ഹൈകമീഷണർക്കെതിരെ സ്വന്തം നാട്ടിൽ പ്രതിഷേധം. സന്ദർശനം രാജ്യത്തിന് നാണക്കേടാണെന്ന് മുൻ ആസ്ട്രേലിയൻ സെനറ്റർ ലീ റിയന്നൻ പ്രതികരിച്ചു. നവംബർ 15നാണ് ആസ്ട്രേലിയൻ ഹൈകമീഷണണർ ബാരി ഓ ഫെറൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ സന്ദർശിച്ചത്.
''ആർ.എസ്.എസ് ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്''- 2011 മുതൽ 2018 വരെ ന്യൂ സൗത്ത് വെയിൽസിനെ പ്രതിനിധീകരിച്ച സെനറ്റർ റിയന്നോൻ പ്രതികരിച്ചു.
ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകരായ സി.ജെ വെർലെമാൻ, പീറ്റർ ഫ്രെഡറിക് അടക്കമുള്ളവരും ഹൈകമീഷണർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹൈകമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള കത്തിൽ 1300ഓളം പേർ ഒപ്പുവെച്ചു.
എന്നാൽ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിക്കാൻ വേണ്ടി മാത്രമാെണന്നാണ് ഹൈകമീഷണർ ഓഫെറലിൻെറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.