കറാച്ചി: നിരോധിക്കപ്പെട്ട ബലൂച് നാഷനലിസ്റ്റ് ആർമി സ്ഥാപകനും ഉന്നത നേതാവുമായ ഗുൽസാർ ഇമാമിനെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ സൈന്യം അറിയിച്ചു. ശാംബേ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുൽസാർ ഇമാം ആണ് ബലൂച് റിപ്പബ്ലിക്കൻ ആർമി, യുനൈറ്റഡ് ബലൂച് ആർമി എന്നീ സായുധ വിഭാഗങ്ങളെ സംയോജിപ്പിച്ച് ബലൂച് നാഷനലിസ്റ്റ് ആർമി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. നിരവധി സുരക്ഷാ സൈനികർ കൊല്ലപ്പെട്ടത് ഉൾപ്പെടെ 12 തീവ്രവാദി ആക്രമണങ്ങൾ ബി.എൻ.എ നടത്തിയതായാണ് സൈന്യം പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി പിന്തുടർന്നാണ് അറസ്റ്റ് സാധ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.