കറാച്ചി: പാകിസ്താൻ മുൻ പ്രസിഡൻറും മുസ്ലിംലീഗ്-നവാസ് (പി.എം.എൽ-എൻ) മുതിർന്ന നേതാവുമായ മംനൂൻ ഹുസൈൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ഫെബ്രുവരിയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. പാകിസ്താെൻറ 12ാമത്തെ പ്രസിഡൻറായി 2013ലാണ് മംനൂൻ ഹുസൈൻ ചുമതലയേറ്റത്. 2018 വരെ അധികാരത്തിൽ തുടർന്നു.
1940ൽ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷമാണ് കുടുംബം പാകിസ്താനിലേക്ക് കുടിയേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.