ഇസ്ലാമാബാദ്: പാക്, ചൈനീസ്, അഫ്ഗാൻ വിദേശകാര്യ മന്ത്രിമാർ പാകിസ്താനിൽ കൂടിക്കാഴ്ച നടത്തി. ത്രികക്ഷി സഹകരണം ശക്തിപ്പെടുത്താനും സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നിവയിൽ ഒരുമിച്ചുനിൽക്കാനും ധാരണയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021 ആഗസ്റ്റിൽ യു.എസ് സേന പിൻവാങ്ങി താലിബാൻ ഭരണമേറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താൻ അന്താരാഷ്ട്ര ഒറ്റപ്പെടൽ നേരിടുകയും സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധി നേരിടുകയുമാണ്. ചൈനീസ് നിക്ഷേപം താലിബാൻ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്. ചൈനക്കും ഇതിന് താൽപര്യമുണ്ട്.
എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് പാകിസ്താൻ. പാക് താലിബാനിൽനിന്ന് സുരക്ഷാഭീഷണി നേരിടുന്ന പാകിസ്താൻ ഇതിനൊരു പരിഹാരം കാണുന്നതും ലക്ഷ്യമാക്കുന്നു. യു.എൻ രക്ഷാസമിതിയുടെ യാത്രാവിലക്ക് നേരിടുന്ന അഫ്ഗാനിസ്താന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.