ലാഹോർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാകിസ്താൻ പ്രതിപക്ഷനേതാവും പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പ്രസിഡൻറുമായ ശഹബാസ് ശരീഫ് അറസ്റ്റിൽ. 700 കോടി പാകിസ്താൻ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ േകസിൽ ലാഹോർ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇളയ സഹോദരൻ ശഹബാസിനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാൻ സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യം പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.
കോടതി പരിസരത്തുനിന്നാണ് അഴിമതിവിരുദ്ധ അന്വേഷണ ഏജൻസിയായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കസ്റ്റഡിയിലെടുത്തത്.
2008-2018 കാലയളവിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ശഹബാസിനും കുടുംബത്തിനുമെതിെര കഴിഞ്ഞയാഴ്ചയാണ് ഇംറാൻ ഖാൻ സർക്കാർ കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ശഹബാസും മക്കളായ ഹംസയും സൽമാനും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇംറാൻ ഖാെൻറ ഉപദേഷ്ടാവ് ശഹ്സാദ് അക്ബർ ആരോപിച്ചിരുന്നു.
177 സംശയാസ്പദ ഇടപാട് ഇവർ നടത്തിയതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഇംറാൻ ഖാനും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയും തമ്മിലെ അവിശുദ്ധ ബന്ധമാണ് അറസ്റ്റിനു കാരണമെന്ന് ശഹബാസ് കോടതിയിലെത്തിയപ്പോൾ പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ സഖ്യം പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചതിെൻറ പേരിലാണ് അറസ്െറ്റന്ന് പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂേട്ടാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.