യുനൈറ്റഡ് നാഷൻസ്: പാകിസ്താൻ ഇന്ത്യക്കെതിരെ കൈക്കൊള്ളുന്ന വെറുപ്പിെൻറ സംസ്കാരം ഒഴിവാക്കുകയും അതിർത്തി കടന്നുള്ള ഭീകരത തടയുകയും ചെയ്താൽ ദക്ഷിണേഷ്യയിൽ സമാധാനത്തിെൻറ പുതിയ പ്രഭാതമുണ്ടാകുമെന്ന് ഇന്ത്യ.
യു.എൻ പൊതുസഭയിൽ നടന്ന 'സമാധാനത്തിെൻറ സംസ്കാരം' എന്ന സമ്മേളനത്തിൽ ഇന്ത്യയുടെ സ്ഥിരംസമിതിയിലെ ഫസ്റ്റ് സെക്രട്ടറി ആശിഷ് ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസഹിഷ്ണുതയുടെയും അക്രമത്തിെൻറയും പര്യായമായ ഭീകരത എല്ലാ മതങ്ങൾക്കും സംസ്കാരങ്ങൾക്കും എതിരാണ്. പാകിസ്താൻ നിലപാട് മാറ്റണം. അവിടെ ഭീഷണിപ്പെടുത്തിയും കൊലപാതകങ്ങളിലൂടെയും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ്.
കൊലക്ക് നൽകുന്ന പ്രോത്സാഹനംകൊണ്ട് ഒരേ മതവിശ്വാസത്തിലുള്ളവർവരെ കൊല്ലപ്പെടുന്നു. ഭീകരതക്ക് വളം നൽകുന്നത് അപകടകരമാണ് എന്ന കാര്യത്തിൽ വ്യക്തതവേണം. സഹായം നൽകുന്നവർക്കെതിരെതന്നെ ഭീകരത തിരിയും. ഭീകരതക്കെതിരെ അംഗരാജ്യങ്ങൾ ഒരുമിച്ച് പൊരുതണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.