ലണ്ടൻ: കടുത്ത സാമ്പത്തിക പ്രതിസന്ധി വലക്കുന്ന പാകിസ്താൻ ധനസമാഹരണത്തിനായി യുക്രെയ്ന് ആയുധങ്ങൾ വിറ്റെന്ന് റിപ്പോർട്ട്. റാവൽപിണ്ടിയിലെ പാക് വ്യോമസേന താവളത്തിൽനിന്ന് ബ്രിട്ടീഷ് സൈനിക ചരക്കുവിമാനം ആയുധങ്ങളുമായി അഞ്ചു തവണ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിലേക്കും അവിടുന്ന് റുമേനിയയിലേക്കും പറന്നതായി ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു. ഇത്തരം ആയുധക്കടത്ത് പക്ഷേ, പാകിസ്താൻ നിഷേധിച്ചു.
155 എം.എം ഷെല്ലുകൾ കൈമാറാൻ അമേരിക്കൻ കമ്പനികളായ ‘ഗ്ലോബൽ മിലിട്ടറി’, ‘നോർത്രോപ് ഗ്രുമ്മൻ’ എന്നിവയുമായി പാകിസ്താൻ വ്യത്യസ്ത കരാറുകളിലെത്തിയതായാണ് ബി.ബി.സി റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പുറത്താക്കി അധികാരത്തിലെത്തിയ സഖ്യ സർക്കാർ 2022 ആഗസ്റ്റ് 17നാണ് ഈ കരാറുകളിലെത്തിയത്. ‘ഗ്ലോബൽ മിലിട്ടറി’ കമ്പനിയുമായി 23.2 കോടി ഡോളറിനും ‘നോർത്രോപ് ഗ്രുമ്മനു’മായി 13.1 കോടി ഡോളറിനുമായിരുന്നു കരാർ. എന്നാൽ, റഷ്യ- യുക്രെയ്ൻ വിഷയത്തിൽ പൂർണമായ നിഷ്പക്ഷതയാണ് തങ്ങളുടെ നിലപാടെന്ന് പാകിസ്താൻ പറയുന്നു. യുക്രെയ്നും ഇത് പരസ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.