വാഷിങ്ടൺ ഡി.സി: മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്താൻ പൗരൻ പിടിയിൽ. 46കാരനായ ആസിഫ് റാസ മർച്ചന്‍റ് ആണ് അറസ്റ്റിലായത്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ട്രംപ് ഉൾപ്പെടെ അമേരിക്കൻ നേതാക്കളെയോ ഉന്നത ഉദ്യോഗസ്ഥനെയോ വധിക്കാൻ ഏപ്രിലിൽ ന്യൂയോർക്കിലെത്തി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇയാൾക്കെതിരെ ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പാക് പൗരൻ ഒരു ഏജന്‍റിനെ ആദ്യം സമീപിക്കുകയും തുടർന്ന് അയാൾ എഫ്.ബി.ഐക്ക് വിവരം കൈമാറുകയുമായിരുന്നു. ഏജന്‍റ് വഴി വാടക കൊലയാളികളെ ഏർപ്പാടാക്കുകയും ആദ്യഗഡുവായി 5,000 ഡോളർ നൽകുകയും ചെയ്തു. പാക് പൗരൻ സമീപിച്ച വാടക കൊലയാളികൾ യഥാർഥത്തിൽ എഫ്.ബി.ഐ ഏജന്‍റുമാരായിരുന്നു.
ഗൂഢാലോചനക്ക് ശേഷം അമേരിക്ക വിടാൻ ഒരുങ്ങുമ്പോഴാണ് എഫ്.ബി.ഐ പാക് പൗരനെ ജൂലൈ 12ന് അറസ്റ്റ് ചെയ്യുന്നത്. അതേസമയം, പാക് പൗരന് ഇറാൻ ഭരണകൂടവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. പാക് പൗരന് കറാച്ചിയിലും തെഹ്റാനിലും ഭാര്യമാരും കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.