ചിക്കാഗോയിൽ ദമ്പതികളും മക്കളും വെടിയേറ്റ് മരിച്ച നിലയിൽ; വളർത്തു നായ്കളും കൊല്ലപ്പെട്ടു

ചിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ ചിക്കാഗോയിൽ ദമ്പതികളും രണ്ട് മക്കളും വെടിയേറ്റ് മരിച്ച നിലയിൽ. റോമിയോവില്ലില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടോ റോളന്‍ (38), ഭാര്യ സൊറൈഡ ബർത്തിലോമി (32) മക്കളായ അഡ്രിയേല്‍ (10), ഡീഗോ (ഏഴ്) എന്നിവരാണ് മരിച്ചത്.

ഇവരെ കൂടാതെ, മൂന്ന് വളർത്തു നായ്കളും വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി റോമിയോവില്ല പൊലീസ് ഡെപ്യൂട്ടി ചീഫ് ക്രിസ് ബേൺ വ്യക്തമാക്കി.

കുടുംബാംഗങ്ങളുമായി ടെലിഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്ത വന്നതോടെയാണ് ബന്ധുക്കൾ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രിയോടെ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തി.

Tags:    
News Summary - Parents, 2 Children And 3 Dogs Shot To Death In Chicago, US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.