യാംഗോൻ: മ്യാന്മറിൽ സൈന്യത്തെ അംഗീകരിക്കാത്ത മക്കളെ മാതാപിതാക്കൾ പരസ്യമായി തള്ളിപ്പറയുന്നതായി റിപ്പോർട്ട്. മൂന്നുമാസങ്ങൾക്കിടെ പ്രതിദിനം ശരാശരി ആറോ ഏഴോ കുടുംബങ്ങൾ സൈന്യത്തെ നിരാകരിക്കുന്ന മക്കളും പേരക്കുട്ടികളും അനന്തരവന്മാരുമടങ്ങുന്നവരെ ഉപേക്ഷിച്ചതായി കാണിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
നവംബറിലാണ് ഇത്തരത്തിലുള്ള നോട്ടീസുകൾ പത്രങ്ങളിൽ കണ്ടുതുടങ്ങിയത്. പ്രക്ഷോഭകർക്ക് അഭയം നൽകുന്നവരുടെയും എതിരാളികളുടെയും സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.