കാലിഫോർണിയ: ആർ.എസ്എസിന്റെ കീഴിലുള്ള സേവാഭാരതി എന്ന സംഘടനക്ക് ട്വിറ്റർ 18 കോടി രൂപ നൽകിയതിനെതിരെ പ്രതിഷേധവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻ. അമേരിക്കയിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പീറ്റർ ഫ്രഡറിക് എന്ന കാലിഫോർണിയ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകനാണ് 60 മണിക്കൂർ നിരാഹാരമനുഷ്ടിക്കുന്നത്. മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ച സമരം ഇന്ന് അവസാനിക്കും. അതിനിടെ, പീറ്റർ ഉയർത്തിയ 'ജാക്ക് ആ പണം തിരിച്ചെടുക്കൂ' (#TakeItBackJack) എന്ന സന്ദേശം നിരവധി പേർ ഏറ്റെടുത്തു.
ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജാക്ക് ഡോർസി തന്നെയാണ് രണ്ടര മില്യണ്‍ ഡോളർ (18,31,97,750 രൂപ) ആർ.എസ്.എസ് സംഘടനക്ക് സംഭാവന നൽകിയ വിവരം പുറംലോകത്തെ അറിയിച്ചത്. ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസിന് നൽകിയ ഈ സംഭാവന തിരിച്ചെടുക്കണമെന്നാണ് പീറ്ററിന്‍റെ ആവശ്യം.
"ന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി അക്രമങ്ങൾ അഴിച്ചുവിട്ട ഒരു ഫാഷിസ്റ്റ് അർധസൈനിക സംഘടനയാണ് ആർ.എസ്.എസ്. അവരുടെ ഉപവിഭാഗമായ സേവാ ഇന്‍റർനാഷനൽ എന്ന സംഘടനക്ക് ട്വിറ്റർ സംഭാവന നൽകിയതിൽ പ്രതിഷേധിച്ചാണ് ഞാൻ നിരാഹാര സമരം അനുഷ്ടിക്കുന്നത്. ഇന്ത്യൻ ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമായി ആർ.എസ്.എസ് സ്ഥാപകർ പ്രഖ്യാപിച്ചത്'' -ഫ്രെഡറിക് വ്യക്തമാക്കി.
സേവാ ഇന്‍റർനാഷനൽ ആർ.എസ്.എസുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണ്. ഇന്ത്യയിൽ ആർ.എസ്.എസിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര ധനസഹായം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നിരാഹാര സമരത്തിന് നിരവധി പേർ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു "ഞാൻ ഈ യാത്ര ഒറ്റക്കാണ് ആരംഭിച്ചത്. പലരും പിന്തുണയുമായി എത്തുന്നുണ്ട്. തനിക്ക് കഴിയുന്നിടത്തോളം കാലം തുടരും.'' -അേദ്ദഹം പറഞ്ഞു.
"ഇത് നിസ്സാരമായി കാണേണ്ട ഒരു പ്രശ്നമല്ല എന്ന സന്ദേശം ഈ സമരത്തിലൂടെ കൈമാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആർഎസ്‌എസ് അതിന്‍റെ അജണ്ട നടപ്പാക്കുേമ്പാൾ കടുത്ത ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവന്മരണ പ്രശ്നമാണിത്'' -പീറ്റർ ഫ്രഡറിക് കൂട്ടിച്ചേർത്തു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ഹിന്ദുത്വവാദികളിൽനിന്ന് നിരവധി ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മേയ് മാസം ആദ്യമാണ് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി ഇന്ത്യയിൽ കോവിഡ് ദുരിതാശ്വാസത്തിന്‍റെ ഭാഗമായി 15 മില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചത്. കെയർ, എയ്ഡ് ഇന്ത്യ, സേവാ ഇന്‍റർനാഷനൽ എന്നിങ്ങനെ മൂന്ന് സർക്കാരിതര സംഘടനകൾക്കാണ് തുക നൽകിയത്. കെയറിന് 10 മില്യൺ ഡോളറും എയ്ഡ് ഇന്ത്യയ്ക്കും സേവാ ഇന്‍റർനാഷണലിനും 2.5 മില്യൺ ഡോളർ വീതവുമാണ് നൽകിയത്.
സേവാ ഇന്‍റർനാഷണലിന് സംഭാവന നൽകാനുള്ള ജാക്കിന്‍റെ തീരുമാനത്തിനെതിരെ നിരവധി ആളുകൾ #TakeItBackJack എന്ന ഹാഷ്‌ടാഗുമായി രംഗത്തെത്തി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അക്കൗണ്ടുകൾ ഇത് ഏറ്റെടുത്തു. നിലവിൽ 3,300ലേറെ പേർ ആളുകൾ ഒപ്പിട്ട ഒരു നിവേദനവും പീറ്റർ തയാറാക്കിയിട്ടുണ്ട്.
Starting 3rd day of hunger-strike to protest @jack's donation to Sewa International. I hope to send a message that this is an issue of life and death for the persecuted minorities of India who are increasingly suffering as the #RSS rams through its agenda. #TakeItBackJack https://t.co/rXhRImsHVp pic.twitter.com/Pnyj6PXaFr
— Pieter Friedrich (@FriedrichPieter) May 28, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.