മെക്​സിക്കോയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ടു; 19 മരണം

മെക്​സിക്കോ സിറ്റി: തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ മെക്​സിക്കോയിൽ 19 പേർ മരിച്ചു. 32 പേർക്ക്​ പരിക്കേറ്റു. ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നുവെന്ന്​ അധികൃതർ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ആറുപേരെ ടൊലൂകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവ​രുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്​ കൂടുതൽ അറിവില്ല. മിഷോകാനിൽ നിന്ന്​ ചാൽമയിലെ റോമൻ കത്തോലിക്ക പള്ളി സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു തീർഥാടകർ.

ഡിസംബർ 12ന്​ നടക്കാൻ പോകുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച്​ മെക്​സിക്കോയിലെ തീർഥാടന കേന്ദ്രങ്ങളിൽ തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​. ബൈക്കുകളിലും പഴക്കം ചെന്ന ബസുകളിലും തീർഥാടകർ എത്തുന്നതോടെ ചിലയിടങ്ങളിൽ അപകടവും കൂടി.

Tags:    
News Summary - pilgrims Bus crashes in central Mexico; 19 died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.