പാരിസ്: നിറയെ യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന് റോമിലേക്ക് പറന്ന ഇറ്റാലിയൻ വിമാനത്തെ ചൊല്ലി ഉറക്കം നഷ്ടപ്പെട്ട് അധികൃതർ. 10 മിനിറ്റു നേരം ഐ.ടി.എ എയർലൈൻസുമായി എല്ലാ വാർത്താവിനിമയവും നഷ്ടമായതോടെയാണ് റാഞ്ചൽ നാടകം സംശയിച്ചത്. വിമാനം പിന്തുടരാൻ രണ്ടു യുദ്ധവിമാനങ്ങൾ അയക്കുകയും ജാഗ്രത നടപടികൾ സ്വീകരിക്കുകയും ചെയ്ത അധികൃതർ വൈകാതെ, അപകടകരമായതൊന്നും സംഭവിച്ചില്ലെന്ന് തിരിച്ചറിഞ്ഞു.
ഓട്ടോപൈലറ്റിലായതിനാൽ ദൂരയാത്രയിലുള്ള വിമാനം സുരക്ഷിതമായി യാത്ര പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, താഴെ കൺട്രോൾ റൂമുമായി പ്രതികരിക്കേണ്ട രണ്ടു വൈമാനികരും ഉറങ്ങിയതാണ് വില്ലനായത്. പ്രതികരിക്കേണ്ട ഉപകരണത്തിനുവന്ന കേടുപാടാണ് പ്രശ്നമായതെന്ന് പൈലറ്റ് വിശദീകരിച്ചെങ്കിലും പരിശോധനയിൽ 'കള്ളൻ കപ്പലിൽതന്നെയെന്ന്' തിരിച്ചറിഞ്ഞു. പൈലറ്റിനെ പിരിച്ചുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.