സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കും

ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സുഡാനിൽ സ്ഥിതിഗതികൾ വളരെ സംഘർഷഭരിതമാണെന്നും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇന്ത്യ ഇന്നലെ പറഞ്ഞിരുന്നു.

ഈദ് ആഘോഷങ്ങൾ പരിഗണിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ലോകശക്തികളുടെ അഭ്യർഥനകൾ അവഗണിച്ച് രാജ്യത്തിന്റെ സൈന്യവും അർദ്ധസൈനിക സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇതിനകം 300ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു.

തലസ്ഥാനമായ ഖാർത്തൂമിൽ സംഘർഷം അതിരൂക്ഷമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ വ്യോമാക്രമണങ്ങളും ടാങ്കുകൾ വെടിയുതിർക്കുന്നതും ശക്തമാക്കിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ജനം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ വലയുകയാണ്. വാർത്താവിനിമയ സംവിധാനങ്ങൾ വൻതോതിൽ തടസ്സപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - PM To Hold Meeting To Review Situation Of Indians Stuck In Sudan: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.